പെറ്റമ്മയുടെ കൊടും ക്രൂരത; ചോരകുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: പെറ്റമ്മയുടെ കൊടും ക്രൂരത.മാതൃത്വമില്ലാത്ത ഈ പ്രവര്‍ത്തികള്‍ കാണുമ്ബോള്‍ കേരളക്കരയെ ഒന്നടങ്കം ഈറനണിയിക്കുന്നു.ഭീമിയിലേയ്ക്കു പിറന്നുവീണിട്ടിട്ട് ചോരമണം മാറുംമുമ്ബേ കൊടും ക്രൂരതയ്ക്കിടയാകേണ്ടി വന്ന പിഞ്ചുകുഞ്ഞിന്റെ ദാരുണമായ അവസ്ഥ.നീരാവില്‍ ആണികുളത്താണ് സംഭവം. ഇവിടെ ചോരകുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. ആണികുളത്ത് ചിറയ്ക്ക് സമീപമുള്ള വീടിന്റെ പിന്നിലാണ് കുട്ടിയെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

അന്യസംസ്ഥാനക്കാരിയായ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംശയം ആശുപത്രിഅധികൃതര്‍ക്ക് സംശയം തോന്നിയ അടിസ്ഥാനത്തിലാണ് ഉടന്‍ തന്നെ അഞ്ചാലുംമൂട് പൊലീസിനെ വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ പിന്‍വശത്ത് ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ില്‍ വ്യക്തമാകുന്നത്്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് വിശദമായഅന്വേഷണം നടത്തിവരുകയാണ്.സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *