ന്യൂഡല്‍ഹി: തപാല്‍ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വേതന വര്‍ധനവ് ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ കുറഞ്ഞ ശമ്ബളം പന്ത്രണ്ടായിരവും, അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടേത് പതിനായിരവുമാക്കി. ശരാശരി അന്‍പത്തിയാറ് ശതമാനമാണ് വര്‍ധന. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ക്ഷാമബത്ത വര്‍ധിപ്പിക്കും. മൂന്ന് ലക്ഷം ഗ്രാമീണ്‍ ഡാക് സേവകര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു.
മൂന്ന് ലക്ഷം തൊഴിലാളികള്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും. കരിമ്ബ് കര്‍ഷകര്‍ക്കുള്ള 8000 കോടിരൂപയുടെ സഹായ പാക്കേജിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ശമ്ബളപരിഷ്ക്കരണം ആവശ്യപ്പെട്ട് പതിനഞ്ച് ദിവസമായി പോസ്റ്റല്‍ ജീവനക്കാര്‍ സമരത്തിലാണ്.
