ഫാസിസ്റ്റുകളെ ചങ്കുറപ്പോടെ നേരിട്ട വിദ്യാര്‍ത്ഥി നേതാവിന് അഭിവാദ്യവുമായി മന്ത്രി തോമസ് ഐസക്കും ഇപി ജയരാജന്‍ എംഎല്‍എയും

ഫാസിസ്റ്റുകളെ ചങ്കുറപ്പോടെ നേരിട്ട വിദ്യാര്‍ത്ഥി നേതാവിന് അഭിവാദ്യവുമായി മന്ത്രി തോമസ് ഐസക്കും ഇപി ജയരാജന്‍ എംഎല്‍എയും. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ കുന്നംകുളം കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന ക്യാമ്ബയിനിടെയാണ്‌എബിവിപി പ്രവര്‍ത്തകര്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ തടയുകയും പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ആക്രോശിക്കുകയും ചെയ്തത്.

ഇതിനെ ശക്തമായെതിര്‍ത്ത എസ്‌എഫ്‌ഐ നേതാവ് സരിതയ്ക്കും മറ്റു വിദ്യാര്‍ത്ഥിനികള്‍ക്കും വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്.

എബിവിപി കാലങ്ങളായി യൂണിയന് നേതൃത്വം കൊടുക്കുന്ന കുന്നംകുളം കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജില്‍ മുന്‍കൂട്ടി കോളേജ് അധികൃതരുടെ അനുമതി വാങ്ങിയാണ് എസ്.എസ്.ഐ പരിസ്ഥിതി ദിനാഘോഷം ഒരുക്കിയത്. പരിപാടിക്ക്‌എസ്‌എഫ്‌ഐ ഏരിയാ പ്രസിണ്ടണ്ട് പങ്കെടുത്തത് എ.ബി.വി.പിയെ വല്ലാതെ ചൊടിപ്പിച്ചു.

ഇത് ചോദ്യം ചെയ്ത എസ്‌എഫ്‌ഐ ജില്ലാകമ്മറ്റി അംഗം സരിതയുടെ നേര്‍ക്ക് എബിവിപി പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമമുണ്ടായി. ഇതോടെ വിഷയത്തില്‍ അധികൃതര്‍ ഇടപെട്ടു ഒത്തുതീര്‍പ്പാക്കി. എബിവിപി വച്ച ഡിമാന്‍ഡ് ആണ് ‘മരം നട്ടോളൂ പ്രസംഗം പാടില്ല’ എന്നത്.

തര്‍ക്കം മൂത്തത് കാര്യമാക്കാതെ എസ്‌എഫ്‌ഐ തീരുമാനിച്ച പോലെ പരിപാടി നടന്നു. ഒടുവില്‍ പ്രിന്‍സിപ്പലും മരം നട്ട് പരിപാടി വന്‍

Leave a Reply

Your email address will not be published. Required fields are marked *