മക്കളെയും മാതാപിതാക്കളെയും എലിവിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി സൗമ്യയ്ക്ക് ജയിലില്‍ കുടനിര്‍മ്മാണം. ദിവസവും 63 രൂപയാണു സൗമ്യയുടെ വരുമാനം. ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ സൗമ്യ കുടനിര്‍മ്മാണം പഠിച്ചു എന്നു പറയുന്നു. എല്ലാവരോടും ശാന്തമായാണു പെരുമാറുന്നത്.
ഇതിനോടകം തന്നെ ജീവനക്കാരുടെയും സഹതടവുകാരുടെയുംപ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞു എന്നാണു റിപ്പോര്‍ട്ട്. ഒരു അഭിഭാഷകനൊഴികെ ഇതുവരെ മറ്റാരും സൗമ്യയെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിട്ടില്ല. താനല്ല അതു ചെയ്തത് സത്യാവസ്ഥ പുറത്തു വരും എന്നു ജയില്‍ ജീവനക്കാരോടും സഹതടവുകരോടും സൗമ്യ പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്.
