രാജ്യസഭ സീറ്റ്​: കോണ്‍ഗ്രസില്‍​ പ്രതിസന്ധി; ആവശ്യത്തിലുറച്ച്‌​ മാണി

ന്യൂഡല്‍ഹി: രാജ്യസഭ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിസന്ധി പുകയുന്നു. തനിക്ക്​ സീറ്റ്​ നിര്‍ബന്ധമില്ലെന്ന്​ പി.ജെ. കുര്യന്‍ വ്യക്തമാക്കിയെങ്കിലും സീറ്റ്​ വേണമെന്നാവശ്യപ്പെട്ട്​ കേരള കോണ്‍ഗ്രസ്​(മാണി) വിഭാഗം രംഗത്തെത്തിയതാണ്​ ഇപ്പോഴത്തെ പ്രതിസന്ധിക്ക്​ കാരണം. മാണിയുടെ ആവശ്യത്തിന്​​ മുസ്​ലിം ലീഗി​​െന്‍റ ശക്തമായ പിന്തുണയുമുണ്ട്​.

സീറ്റ്​ കേരള കോണ്‍ഗ്രസിന്​ വിട്ടു നല്‍കില്ലെന്നും കോണ്‍ഗ്രസിനു തന്നെയാണെന്നും എ.​െഎ.സി.സി ജനറല്‍ സെക്രട്ടറിയും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവുമായ​ ​ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. മുന്നണിക്കു വേണ്ടി കോണ്‍ഗ്രസ്​ വിട്ടുവീഴ്​ചക്ക്​ തയ്യാറാവണമെന്ന നിലപാടാണ്​ മുസ്​ലിം ലീഗിനുള്ളത്​. പ്ര​ശ്​നം തുടരുമ്ബോഴും അന്തിമ തീരുമാനം ഇന്നു തന്നെ കൈക്കൊള്ളുമെന്ന്​ രമേശ്​ ചെന്നിത്തലയും വ്യക്തമാക്കുന്നു.

സീറ്റു സംബന്ധിച്ച്‌​ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്​. സീറ്റ്​ മാണിക്ക്​ നല്‍കരുതെന്ന്​ മുന്‍ കെ.പി.സി.സി പ്രസിഡന്‍റ്​ വി.എം. സുധീരന്‍ രമേശ്​ ചെന്നിത്തലയേയും എം.എം. ഹസ്സനേയും ഫോണില്‍ വിളിച്ച്‌​ നിലപാടറിയിച്ചിട്ടുണ്ട്​. പന്ത്​ രാഹുല്‍ ഗാന്ധിയുടെ കോര്‍ട്ടിലേക്ക്​ തട്ടാനാണ്​ നേതാക്കള്‍ ഉദ്ദേശിക്കുന്നത്​. ഇന്ന്​ ​ൈവകുന്നേരം അഞ്ചു മണിക്കാണ്​ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്​ച. ഇൗ കൂടിക്കാഴ്​ചയില്‍ കുഞ്ഞാലിക്കുട്ടിയും പ​െങ്കടുത്തേക്കും.

അതേസമയം രാജ്യസഭാ സീറ്റിലേക്ക്​ പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക സഹിതം രാഹുല്‍ ഗാന്ധിക്ക് പി.ജെ. കുര്യന്‍​ കത്തു നല്‍കിയിരുന്നു. എം.എം. ഹസ്സന്‍, രാജ്​മോഹന്‍ ഉണ്ണിത്താന്‍, വി.എം. സുധീരന്‍, പി.സി. ചാക്കോ, പി.സി. വിഷ്​ണുനാഥ്​, ഷാനിമോള്‍ ഉസ്​മാന്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കാമെന്നാണ്​ പി.ജെ. കുര്യന്‍ കത്തില്‍ വ്യക്തമാക്കിയത്​. മാണിക്ക്​ സീറ്റ്​ നല്‍കരുതെന്നും കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *