ഇതൊരു കീഴടങ്ങലാണ്… കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച്‌ ഷാഫി പറമ്ബില്‍

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തിനെതിരെ ഷാഫി പറമ്ബില്‍ എംഎല്‍എയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. രാജ്യസഭാ സീറ്റ് ഒരു പുതുമുഖത്തിന് നല്‍കണമെന്ന പൊതു വികാരം തുറന്ന് പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണെന്ന് ഷാഫി പറമ്ബിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇതൊരു കീഴടങ്ങലാണ്…ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. മതിയായ ഒരു കാരണവുമില്ലാതെയാണ് കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടത്.. എന്നിട്ട് തിരിച്ച്‌ വരുന്നതിന് മുന്‍പ് തന്നെ രാജ്യസഭാ സീറ്റ് നല്‍കിയിട്ട് വേണോ തിരിച്ചാനയിക്കാന്‍…കോണ്‍ഗ്രസ്സ് ദുര്‍ബ്ബലപ്പെട്ട് ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ല മുന്നണിയെന്നും ഷാഫി പറമ്ബില്‍ വിമര്‍ശിക്കുന്നു.

നിരാശയുണ്ട് പക്ഷെ, ഈ പതാക താഴെ വെക്കില്ലായെന്നും പോസ്റ്റില്‍ പറയുന്നു. പാര്‍ട്ടിക്കുവേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ്സ് ഈ രാജ്യത്തിന്റെ അനിവാര്യതയാണെന്നും ഷാഫി പറമ്ബില്‍ പറയുന്നു. ഒരു ഉപതെരഞ്ഞെടുപ്പും രാജ്യസഭാ സീറ്റ് നിര്‍ണ്ണയം കൊണ്ടും നിര്‍ത്തി പോകാവുന്ന യുദ്ധമല്ല 2019ല്‍ നമ്മളേറ്റെടുക്കേണ്ടതെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *