രാജ്യസഭ സീറ്റ്​: കോണ്‍ഗ്രസ്​ കീഴടങ്ങിയെന്ന്​ വി.എം സുധീരന്‍

തിരുവനന്തപുുരം: രാജ്യസഭ സീറ്റ്​ കേരള കോണ്‍ഗ്രസിന്​ നല്‍കിയതിലുടെ കോണ്‍ഗ്രസ്​ നേതൃത്വം കേരള കോണ്‍ഗ്രസിന്​ മുന്നില്‍ കീഴടങ്ങിയെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ വി.എം സുധീരന്‍. തീരുമാനത്തിന്​ കോണ്‍ഗ്രസ്​ ​കനത്ത വില നല്‍കേണ്ടി വരും. കോണ്‍ഗ്രസ്​ പ്രവര്‍ത്തകരു​ടെ ​മനോവീര്യം കെടുത്ത നടപടിയാണ്​ ഉണ്ടായതെന്നും തീരുമാനം കൊണ്ട്​ നേതൃത്വത്തിന്​ ഗുണമൊന്നും ഉണ്ടാവില്ലെന്നും സുധീരന്‍ പ്രതികരിച്ചു.

അതേ സമയം, തീരുമാനത്തിന്​ പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന്​ കോണ്‍ഗ്രസ്​ രാജ്യസഭ എം.പി പി.ജെ കുര്യന്‍ പ്രതികരിച്ചു. എകപക്ഷീയമായ തീരുമാനമാണ്​ ഉണ്ടാ​യതെന്നും പാര്‍ട്ടിയില്‍ രാജ്യസഭ സീറ്റ്​ കേരള കോണ്‍ഗ്രസിന്​ നല്‍കുന്നതിനെ കുറിച്ച്‌​ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പി.ജെ കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസി​​െന്‍റ യുവ എം.എല്‍.എമാരും തീരുമാനത്തിനെതിരെ രംഗത്തെത്തി. ഷാഫി പറമ്ബില്‍, വി.ടി ബല്‍റാം, ഹൈബി ഇൗഡന്‍ എന്നിവരാണ്​ വിമര്‍ശനം ഉന്നയിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *