പാരീസ്: ലോക ഒന്നാം നമ്ബര്‍ സിമോണ ഹാലപ്പ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍. ഗാര്‍ബിനെ മുഗുരുസയെ പരാജയപ്പെടുത്തിയാണ് സിമോണ കലാശപ്പോരിന് അര്‍ഹയായത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു റൊമാനിയന്‍ താരത്തിന്റെ വിജയം. സ്കോര്‍: 6-1, 6-4.
പൊരുതാന്‍പോലും കഴിയാതെയാണ് മുഗുരുസ അടിയറവ് പറഞ്ഞത്. കഴിഞ്ഞ എട്ടു ഫൈനലുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് സിമോണയ്ക്കു വിജയിക്കാനായത്.
