കൊണ്ടോട്ടി: ഇൗ വര്‍ഷത്തെ ഹജ്ജിന് കേരളത്തില്‍ നിന്ന് 217 പേര്‍ക്കുകൂടി അവസരം. കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ട 1817 മുതല്‍ 2034 വരെയുള്ളവര്‍ക്കാണ് പുതുതായി അവസരം ലഭിച്ചത്. അവസരം ലഭിച്ചവര്‍ മുഴുവന്‍ തുകയും അടച്ചതിെന്റ പേ-ഇന്‍ സ്ലിപ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് എന്നിവ സഹിതം ജൂണ്‍ 15ന് മുമ്ബ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. യൂനിയന്‍ ബാങ്ക്, എസ്.ബി.െഎ ശാഖകളിലാണ് പണം അടക്കേണ്ടത്.
