കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാപ്പയും എറ്റവും വലിയ കൊള്ളസംഘം; പിസി ജോര്‍ജ്

പത്തനംതിട്ട: മാണി കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ പരിഹസിച്ച്‌ പിസി ജോര്‍ജ് രംഗത്ത്.

3 കുഞ്ഞന്മാര്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് പി.സി ജോര്‍ജ് പറഞ്ഞു. വെറും 6 എംഎല്‍എമാരുള്ള മാണി കോണ്‍ഗ്രസില്‍ കെപിസിസി ലയിച്ചെന്നും കുഞ്ഞൂഞ്ഞും, കുഞ്ഞുമാണിയും, കുഞ്ഞാപ്പയും കേരളം കണ്ട എറ്റവും വലിയ കൊള്ളസംഘമാണെന്നും പി.സി ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു.

യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണിയ്ക്ക് നല്‍കിയതിനെ പരിഹസിച്ചുകൊണ്ടായിരുന്നു പിസി ജോര്‍ജ് പ്രതികരിച്ചത്. കുഞ്ഞൂഞ്ഞും, കുഞ്ഞുമാണിയും, കുഞ്ഞാപ്പയും എന്ന 3 കുഞ്ഞന്മാര്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.

രാജ്യസഭാ സീറ്റും 4 നിയമസഭാ സീറ്റും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതിനാലാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ മാണി പിന്‍തുണച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാജ്യസഭാ സീറ്റ് നല്‍കിയത്.

അടുത്ത നിയമസഭാ തെരഞ്ഞടുപ്പ് കഴിയുമ്ബോള്‍ യു.ഡി.എഫ് ഉണ്ടാവില്ലെന്നും അവിടെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് അത് കാരണമാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

ബിജെപിയുടെ രംഗപ്രവേശത്തിന് 3 കുഞ്ഞന്മാര്‍ക്ക് കൈക്കൂലി കൊടുത്തിട്ടുണ്ടൊ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മാണി കോണ്‍ഗ്രസില്‍ രാജ്യസഭാ എംപിയാകാന്‍ കാത്തിരിക്കുന്നവര്‍ നിരവധി ഉണ്ടെന്നും ഒരു പിളര്‍പ്പ് ആ പാര്‍ട്ടിയില്‍ ഉടന്‍ ഉണ്ടാവുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *