കായികതാരങ്ങള്‍ വരുമാനത്തി​െന്‍റ മൂന്നിലൊന്ന്​ സര്‍ക്കാറിന്​ നല്‍കണമെന്ന്​

ന്യൂഡല്‍ഹി: കായികതാരങ്ങള്‍ വരുമാനത്തി​​െന്‍റ മൂന്നിലൊന്ന്​ സര്‍ക്കാറിന്​ നല്‍കണമെന്ന​ ഉത്തരവുമായി ഹരിയാന. കായിക മേഖലയില്‍ നിന്നും അതുമായി ബന്ധപ്പെട്ട്​ പരസ്യം ഉള്‍പ്പടെയുള്ളവയില്‍ നിന്നുള്ള വരുമാനത്തി​​െന്‍റ പങ്ക്​ സര്‍ക്കാറിന്​ നല്‍ക​ണമെന്നാണ്​ ഉത്തരവില്‍ പറഞ്ഞിയുന്നത്​​. 2018 ഏപ്രില്‍ 30നാണ്​ ഹരിയാന സര്‍ക്കാര്‍ ഉത്തരവ്​ പുറത്തിറക്കിയത്​​.

സംസ്ഥാനത്തെ കായികമേഖലയുടെ വികസനത്തിന്​ ഉപയോഗിക്കാനാണ്​ ഇൗ തുക വിനിയോഗിക്കുക.. കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നതൊടൊപ്പം മറ്റെന്തെങ്കിലും തൊഴിലുകള്‍ കായികതാരങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ മുഴുവന്‍ വരുമാനവും സര്‍ക്കാറിന്​ നല്‍കണം.

കുടുംബത്തിലെ ദൈനംദിന ചെലവുകള്‍ നടത്താനായി മറ്റ്​ തൊഴിലുകള്‍ ചെയ്യുന്നത് ഇല്ലാതാക്കാനാണ്​​ പുതിയ ഉത്തരവെന്ന്​ ഗുസ്​തിതാരം സുശീല്‍കുമാര്‍ പറഞ്ഞു. കായികതാരങ്ങളുടെ വരുമാനത്തി​​െന്‍റ മൂന്നിലൊന്ന്​ വിഹിതം ചോദിക്കാര്‍ സര്‍ക്കാറിന്​ എന്താണ്​ അവകാശമെന്നാണ്​​ ഗുസ്​തിതാരം ബബിത ഫോഗട്ടി​​െന്‍റ .

അതേ സമയം, കായികമല്‍സരങ്ങള്‍ വിജയിക്കു​​േമ്ബാള്‍ ലഭിക്കുന്ന പണം ചോദിക്കുന്നില്ലെന്നും പരസ്യം വരുമാനത്തിലുടെ ഉള്‍പ്പടെ ലഭിക്കുന്ന വരുമാനത്തി​​െന്‍റ വിഹിതമാണ്​ സര്‍ക്കാറില്‍ അടക്കാന്‍ ആവശ്യപ്പെടുന്നതെന്നും ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *