വിഴിഞ്ഞത്ത് ജീവനോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരതുക മുഖ്യമന്ത്രി വിതരണം ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ തുറമുഖ പദ്ധതി പ്രദേശത്തെ ജീവനോപാധി നഷ്ടപ്പെട്ട കരമടി മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരതുക മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു.

731 കരമടി മത്സ്യത്തൊഴിലാളികള്‍ക്ക് 40.52 കോടി രൂപയാണ് നല്‍കിയത്. വിഴിഞ്ഞം, മുല്ലൂര്‍, കോട്ടപ്പുറം, അടിമലത്തുറ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയില്‍ നിന്നും ജീവനോപാധി നഷ്ടപരിഹാരം സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *