ബംഗളൂരു: എട്ടാം ക്ലാസ് യോഗ്യത മാത്രമുള്ള ജി.ടി. ദേവഗൗഡയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാക്കിയ നടപടിയില്‍ തെറ്റില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. ‘ഞാനെത്ര വരെ പഠിച്ചു.? ഇന്ന് ഞാന്‍ മുഖ്യമന്ത്രിയാണ്’ -അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ചിലര്‍ക്ക് പ്രത്യേക വകുപ്പുകള്‍ വേണമെന്ന ആഗ്രഹമുണ്ടാകും. എന്നാല്‍ എല്ലാ വിഭാഗത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്. ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ട്ടിയാണ്. ആദ്യം മന്ത്രിയാകണമെന്ന ആഗ്രഹമുണ്ടാവുന്നതും പിന്നീട് ചില പ്രത്യേക വകുപ്പുകള്‍ ആവശ്യെപ്പടുന്നതും സാധാരണ സംഭവമാണെന്നും കുമാരസ്വാമി പറഞ്ഞു.
