ല​ഫ്. ഗ​വ​ര്‍​ണ​റു​ടെ മു​റി​യി​ല്‍ സ​മ​രം തു​ട​ര്‍​ന്ന് കേ​ജ​രി​വാ​ള്‍; സ​ത്യേ​ന്ദ്ര ജെ​യ്ന്‍ നി​രാ​ഹാ​രം തുടങ്ങി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും മ​ന്ത്രി​മാ​രും ല​ഫ്. ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജാ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ ന​ട​ത്തു​ന്ന കു​ത്തി​യി​രി​പ്പ് സ​മ​രം തു​ട​രു​ന്നു. ല​ഫ്. ഗ​വ​ര്‍​ണ​റു​ടെ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ രാ​ജ് നി​വാ​സി​ന്‍റെ സ​ന്ദ​ര്‍​ശ​ക മു​റി​യി​ല്‍ കു​ത്തി​യി​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും 24 മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ടി​ട്ടും പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല.

ഇ​തി​നി​ടെ കേ​ജ​രി​വാ​ളി​നൊ​പ്പ​മു​ള്ള ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യ്ന്‍ നി​രാ​ഹാ​ര സ​മ​ര​വും ആ​രം​ഭി​ച്ചു. ത​നി​ക്കു​വേ​ണ്ടി​യ​ല്ല, ഡ​ല്‍‌​ഹി​യി​ലെ ജ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി​യാ​ണ് സ​മ​ര​മെ​ന്ന് സ​ത്യേ​ന്ദ്ര ജെ​യ്ന്‍ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ആ​ണ് കേ​ജ​രി​വാ​ളും മൂ​ന്നു സ​ഹ​മ​ന്ത്രി​മാ​രും കു​ത്തി​യി​രി​പ്പ് സ​മ​രം ആ​രം​ഭി​ച്ച​ത്.

ഡ​ല്‍​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ന്‍​ഷു പ്ര​കാ​ശി​നെ ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ മ​ര്‍​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചു​മ​ത​ല​ക​ളി​ല്‍ നി​ന്നു നാ​ലു മാ​സ​മാ​യി വി​ട്ടു​നി​ല്‍​ക്കു​ന്ന​ത്. ഇ​തേ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​രി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തി​ച്ചു ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി​യും മു​ട​ങ്ങി​പ്പോ​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും, ചു​മ​ത​ല നി​ര്‍​വ​ഹി​ക്കാ​ത്ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ല​ഫ്. ഗ​വ​ര്‍​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത് ല​ഫ്. ഗ​വ​ര്‍​ണ​ര്‍ അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തേ തു​ട​ര്‍​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ള്‍, ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, മ​ന്ത്രി​മാ​രാ​യ സ​ത്യേ​ന്ദ്ര ജെ​യി​ന്‍, ഗോ​പാ​ല്‍ റാ​യി എ​ന്നി​വ​ര്‍ രാ​ജ് നി​വാ​സി​ന്‍റെ സ​ന്ദ​ര്‍​ശ​ക മു​റി​യി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം തു​ട​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ഴു​വ​ന്‍ സ​ന്ദ​ര്‍​ശ​ക മു​റി​യി​ല്‍ ചെ​ല​വ​ഴി​ച്ച മു​ഖ്യ​മ​ന്ത്രി ഇ​ന്ന് രാ​വി​ലെ ല​ഫ്. ഗ​വ​ര്‍​ണ​റെ ടാ​ഗ് ചെ​യ്ത് ട്വി​റ്റ​റി​ല്‍ കു​റി​പ്പി​ട്ടി​രു​ന്നു. “ഗു​ഡ്മോ​ണിം​ഗ് സ​ര്‍, ഇ​ന്ന​ലെ വൈ​കി​ട്ട് മു​ത​ല്‍ ഞ​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യും മൂ​ന്നു മ​ന്ത്രി​മാ​രും അ​ങ്ങ​യു​ടെ ഓ​ഫി​സി​ലെ സോ​ഫ​യി​ലാ​ണു കി​ട​ന്നു​റ​ങ്ങി​യ​ത്. തി​ര​ക്കേ​റി​യ പ​രി​പാ​ടി​ക​ള്‍​ക്കി​ട​യി​ല്‍ ഇ​ന്നെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നാ​വു​മോ?’- കേ​ജ​രി​വാ​ള്‍ ല​ഫ്. ഗ​വ​ര്‍​ണ​റോ​ടു ചോ​ദി​ച്ചു. ഒ​പ്പം കേ​ജ​രി​വാ​ള്‍, സ​ത്യേ​ന്ദ്ര ജെ​യി​ന്‍ എ​ന്നി​വ​ര്‍ രാ​ജ്നി​വാ​സി​ലെ സോ​ഫ​ക​ളി​ലും മ​റ്റ് ര​ണ്ട് പേ​ര്‍ ഗ്ലാ​സ് മേ​ശ​യി​ല്‍ കാ​ല്‍​വെ​ച്ച്‌ ചാ​രി​യി​രു​ന്ന് ഉ​റ​ങ്ങു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ളും പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *