എല്‍.പി, യു.പി അപ്​ഗ്രഡേഷന്‍:​ നൂറിലേറെ ഹരജികള്‍ ഹൈകോടതി തള്ളി

കൊച്ചി: പ്രാഥമിക വിദ്യാഭ്യാസം പുനഃക്രമീകരിച്ച്‌ എല്‍.പി സ്കൂളുകളില്‍ അഞ്ചാം ക്ലാസും യു.പി സ്കൂളുകളില്‍ എട്ടാം ക്ലാസും അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സ്​കൂള്‍ മാനേജ്​മ​െന്‍റുകള്‍ നല്‍കിയ 133 ഹരജികള്‍ ഹൈകോടതി തള്ളി. അതേസമയം, അംഗപരിമിത വിദ്യാര്‍ഥിക്ക്​ പഠനം തുടരാന്‍ കോഴിക്കോട്​ ഒാമശ്ശേരി വെളിമണ്ണ ഗവ. മാപ്പിള യു.പി സ്​കൂളില്‍ എട്ടാം ക്ലാസിന്​ അനുമതി നല്‍കാന്‍ സര്‍ക്കാറിന്​ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ്​ ഒരാഴ്​ചക്കകം പുറപ്പെടുവിക്കണം.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തി​​െന്‍റ അടിസ്ഥാനത്തില്‍ എല്‍.പി, യു.പി സ്കൂളുകള്‍ പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടിയും അപ്​ഗ്രഡേഷനുവേണ്ടി തയാറാക്കിയ സ്​കൂള്‍ മാപ്പിങ്ങി​െന്‍റ പരിധിയില്‍ വരാത്തത്​ ചോദ്യം ചെയ്​തുമാണ്​ മാനേജ്​മ​െന്‍റുകള്‍ കോടതിയെ സമീപിച്ചത്​. എന്നാല്‍, അപ്​ഗ്രേഡ്​ ചെയ്യപ്പെടാന്‍ അര്‍ഹതയുണ്ടെന്ന്​ തെളിയിക്കാന്‍ ഹരജിക്കാര്‍ക്ക്​ കഴിഞ്ഞിട്ടില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ ആവശ്യം പരിശോധിച്ചുമാത്രം അഞ്ചാം ക്ലാസും എട്ടാം ക്ലാസും വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ്​​ നിയമത്തില്‍ പറയുന്നതെന്ന്​ കോടതി ചൂണ്ടിക്കാട്ടി. സ്​കൂള്‍ തുടങ്ങാനെന്നപോലെ അപ്​ഗ്രഡേഷനും വേണ്ട അടിസ്​ഥാന ഘടകം വിദ്യാഭ്യാസ ആവശ്യകത തന്നെയാണ്​. കേന്ദ്ര, സംസ്​ഥാന സര്‍ക്കാറുകള്‍, ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക്​ കീഴിലെ സ്​കൂളുകള്‍ക്കും ഇത്​ ബാധകമാണ്​. പ്രാദേശികമായ വിദ്യാഭ്യാസ ആവശ്യം മുന്‍നിര്‍ത്തി അംഗീകൃത ഏജന്‍സി തയാറാക്കിയ സ്​കൂള്‍ മാപ്പിങ്​​ നിലവിലുണ്ട്​. അതിനുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ നടപടിക്രമങ്ങള്‍ ഹരജിക്കാരായ സ്​കൂള്‍ മാനേജ്​മ​െന്‍റുകള്‍ ചോദ്യം​ ചെയ്​തിട്ടില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

ഏഴ്​ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ്​​ മാപ്പിങ്​​ പ്രക്രിയ പൂര്‍ത്തിയാക്കിയത്​. സ്​കൂളില്‍നിന്ന്​ അപേക്ഷക​​െന്‍റ പ്രദേശത്തേക്കുള്ള ദൂരം, കുട്ടികളുടെ വീട്ടില്‍നിന്ന്​ തൊട്ടടുത്ത സ്​കൂളിലേക്കുള്ള ദൂരം, തൊട്ടടുത്ത സ്​കൂളില്‍ വാഹന സൗകര്യം സംബന്ധിച്ച വിവരങ്ങള്‍, പ്രദേശത്തെ ഒന്നുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം ഇതൊക്കെ​ വിലയിരുത്തി​​.
പ്രാദേശികമായി വിദ്യാഭ്യാസ ആവശ്യകതയില്ലെന്ന്​ കണ്ടെത്തിയ പ്രദേശങ്ങളിലെ സ്​കൂളുകളി​ല്‍ അപ്​ഗ്രഡേഷന്​ സാധ്യതയി​ല്ല. ഇൗ സ്​കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക്​ അടിയന്തരമായി ടി.സി നല്‍കണമെന്നും വിദ്യാഭ്യാസ അധികൃതരും സര്‍ക്കാറും മറ്റ്​ സ്​കൂളുകളില്‍ ഇവര്‍ക്ക്​ പ്രവേശനം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആറാം പ്രവൃത്തി ദിവസത്തിലെ കണക്കെടുപ്പ്​ ഇവരുടെ പ്രവേശനത്തി​​െന്‍റകൂടി അടിസ്​ഥാനത്തില്‍ പുനഃപരിശോധിക്കാനും നിര്‍ദേശിച്ചു.

അതേസമയം, വിദ്യാഭ്യാസ ആവശ്യകതയില്ലെന്ന കാരണത്താലാണ്​ ഒാമശ്ശേരി വെളിമണ്ണ ഗവ. മാപ്പിള യു.പി സ്​കൂള്‍ ഹൈസ്​കൂളാക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതെങ്കിലും അംഗപരിമിതനായ മുഹമ്മദ്​ അസീം എന്ന വിദ്യാര്‍ഥിയുടെ ഹരജി പരിഗണിച്ചാണ്​ കോടതി എട്ടാം ക്ലാസ്​ അനുവദിക്കാന്‍ നിര്‍ദേശിച്ചത്​. അംഗപരിമിത വിദ്യാര്‍ഥികള്‍ക്ക്​ 18 വയസ്സുവരെ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സ്​കൂളിലേക്ക്​ വാഹന സൗകര്യം ഉറപ്പുവരുത്തുകയോ വീട്ടി​െലത്തി വിദ്യാഭ്യാസം നല്‍കുകയോ വേണമെന്ന്​ കേരള വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി​.

Leave a Reply

Your email address will not be published. Required fields are marked *