ആലപ്പുഴയില്‍ കായലില്‍ ചാടി ആത്മഹത്യാ ശ്രമം: യുവതിക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുന്നു

ആലപ്പുഴ: ആലപ്പുഴയിലെ തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് യുവതി കായലിലേക്ക് ചാടി. ചങ്ങനാശേരി വടക്കേക്കര വേരൂര്‍ മനു നിവാസില്‍ മീര കൃഷ്ണ(26) ആണ് ഇന്ന് ഉച്ചയോടെ കായലിലേക്ക് ചാടിയത്. ആത്മഹത്യശ്രമമാണെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കായല്‍ തീരത്ത് നിന്ന് ലഭിച്ച ലൈസന്‍സില്‍ നിന്നാണ് ചാടിയത് യുവതിയാണെന്ന് തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *