താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ ശ്രമിച്ച അഞ്ച് വിഎച്ച്‌പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആഗ്ര:  താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ ശ്രമിച്ച അഞ്ച് വിഎച്ച്‌പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സിദ്ധേശ്വര്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിതടയുന്നുവെന്ന് ആരോപിച്ചായിരുന്നു ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ പടിഞ്ഞാറേ കവാടം പ്രവര്‍ത്തകര്‍ തകര്‍ക്കാര്‍ ശ്രമിച്ചത്. 30 ഓളം പ്രവര്‍ത്തകരടങ്ങുന്ന സംഘമാണ് ചുറ്റികകളും കമ്ബിപ്പാരകളുമായി തകര്‍ക്കാനെത്തിയത്.

ക്ഷേത്രം താജ്മഹലിനെക്കാള്‍ മുമ്ബ് തന്നെ അവിടെ ഉണ്ടായിരുന്നതാണ്. പല തവണ ആവശ്യപ്പെട്ടിട്ടും ക്ഷേത്രത്തിലേയ്ക്കുള്ള വഴി തടഞ്ഞുകൊണ്ടുള്ള കവാടം പൊളിച്ചു നീക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇക്കാരണത്താലാണ് തങ്ങള്‍ നേരിട്ട് കവാടം പൊളിച്ചു നീക്കാന്‍ മുതിര്‍ന്നതെന്നും വിഎച്ച്‌പി നേതാവ് രവി ദുബേ പറഞ്ഞു.

അക്രമത്തെതുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *