നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക : അക്രമങ്ങള്‍ക്കുള്ള പരിഹാരത്തെ കുറിച്ച്‌ മോദി

റായ്പുര്‍: നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമങ്ങള്‍ക്കുള്ള ഏറ്റവും മെച്ചപ്പെട്ട പരിഹാരമാര്‍ഗം വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

എല്ലാവിധത്തിലുള്ള അക്രമങ്ങള്‍ക്കുമുള്ള ഏക ഉത്തരം എന്നതു വികസനമാണ്. വികസനത്തിലൂടെ നേടിയെടുക്കുന്ന വിശ്വാസ്യതയുടെ ബലത്തില്‍ എല്ലാ വിധത്തിലുള്ള അക്രമങ്ങളും അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു- മോദി പറഞ്ഞു. മുമ്ബ് ആദിവാസികളുടെയും നക്സലുകളുടെയും പേരില്‍ അറിയപ്പെട്ടിരുന്ന ഛത്തിസ്ഗഡ്, ഇപ്പോള്‍ സ്മാര്‍ട് സിറ്റി എന്ന വിശേഷണത്തിലാണ് അറിയപ്പെടുന്നതെന്ന് മോദി പറഞ്ഞു

. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഡില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി ഈ പരാമര്‍ശം നടത്തിയത്. നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

സംസ്ഥാനത്തിന്റെ വികസനത്തിനായി 3000 കോടി രൂപ അനുവദിച്ചതായി മോദി പറഞ്ഞു. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മോദിയുടെ സന്ദര്‍ശനമെന്നു വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *