കുവൈറ്റ്: കുവൈറ്റില്‍ നിയമ ലംഘകരെ പിടികൂടാന്‍ നടത്തിയ പരിശോധനയില്‍ മുപ്പത്തി അഞ്ചോളം പേര്‍ പിടിയില്‍. ആഭ്യന്തരമന്ത്രാലയംപൊതു സുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍ ദറായുടെ നിര്‍ദേശാനുസരണം അഹ്മദി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ പലരും താമസാനുമതി രേഖ ഇല്ലാത്തവരും വിവിധ ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാ പുള്ളികളും ആണ്.
അഹ്മദി ഗവര്‍ണറേറ്റ് സുരക്ഷാ വിഭാഗം മേധാവി ജനറല്‍ സഫാ അല്‍ മല്ലയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ 120 ഗതാഗത നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ചെയ്യുകയും14 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
