റിയാദില്‍ പാക്കിസ്ഥാനികളായ 12 അംഗ മോഷണ സംഘം പൊലീസ് പിടിയില്‍

റിയാദ്: റിയാദില്‍ പാക്കിസ്ഥാനികളായ 12 അംഗ മോഷണ സംഘം പൊലീസ് പിടിയില്‍. ഇന്ത്യക്കാരനില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായതെന്ന് റിയാദ് മേഖല പൊലീസ് വക്താവ് പറഞ്ഞു. ഒരു കമ്ബനിയുടെ കാഷ് കളക്ടറായ ഇന്ത്യക്കാരന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഹയ്യ് സുലൈയില്‍ കവര്‍ച്ചയ്ക്ക് ഇരയായത്. ബാഗില്‍ ഏകദേശം ഏഴ് ലക്ഷം റിയാലുമായി വാഹനത്തില്‍ പോകുമ്ബോഴായിരുന്നു കവര്‍ച്ച നടന്നത്. വാഹനത്തില്‍ കവര്‍ച്ചക്കാരുടെ വാഹനം ഇടിപ്പിച്ച ശേഷം മുഖത്ത് പദാര്‍ഥം വിതറി അക്രമിക്കുകയായിരുന്നു.

പിടിവലിയ്ക്കിടെ വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്തു മോഷ്ടാക്കള്‍ ബാഗ് കവര്‍ന്നു. ഇന്ത്യക്കാരന്റെ പരാതി ലഭിച്ച ഉടനെ കവര്‍ച്ചക്കാരെ പിടികൂടാന്‍ വ്യാപകമായി തെരച്ചില്‍ ആരംഭിക്കുകയും 12 അംഗ പാക്കിസ്ഥാനികളെ പിടികൂടുകയും ചെയ്തു. ആസൂത്രിതമായി കവര്‍ച്ച നടത്തിവരുന്ന സംഘമാണിവരെന്നും, പണത്തിന്റെ ഉടമകളായ കമ്ബനിയുടെ ഒരു ജോലിക്കാരന്‍ ഇവരുടെ കൂടെയുണ്ടെന്നും ഇയാളില്‍ നിന്ന് രണ്ട് ലക്ഷം കണ്ടെടുത്തതായും പൊലീസ് വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *