തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം പ്രത്യേക സംഘം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ഡ്രൈവറായ ഗവാസ്കറിനെതിയാണ് ആദ്യം കേസ് എടുത്തത്. മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെയാണ് എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.
വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡില്‍ കൊല്ലപ്പെട്ട കേസ് സിബിഐക്ക് വിടണം. കേസ് തേച്ചുമായിച്ച് കളയാനാണ് പോലീസ് ശ്രമിക്കുകയെന്നും ചെന്നിത്തല പറഞ്ഞു.
