മലബാര്‍ സിമന്‍റ്സ് കേസ് ഫയലുകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കാന്‍ ഉത്തരവ്

കൊ​ച്ചി: മ​ല​ബാ​ര്‍ സി​മ​ന്‍റ്സ് അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​ത് അ​ന്വേ​ഷി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. മ​ല​ബാ​ര്‍ സി​മ​ന്‍റ്സ് കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഫ​യ​ലു​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്നും ന​ഷ്ട​പ്പെ​ട്ട സം​ഭ​വം അ​ന്വേ​ഷി​ക്കാ​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സ് ര​ജി​സ്ട്രാ​ര്‍​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ജ​സ്റ്റീ​സ് സു​ധീ​ന്ദ്ര കു​മാ​റാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ഫ​യ​ല്‍ ന​ഷ്ട​പ്പെ​ട്ട​ത് ആ​സൂ​ത്രി​ത​വും ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

മ​ല​ബാ​ര്‍ അ​ഴി​മ​തി കേ​സു​ക​ള്‍ സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വേ​ലാ​യു​ധ​ന്‍ സ​മ​ര്‍​പ്പി​ച്ച ഫ​യ​ലു​ക​ളാ​ണ് കാ​ണാ​താ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *