മലപ്പുറം: നിലമ്ബൂരില്‍ വന്‍ കഞ്ചാവ് വേട്ട. 40 കിലോ കഞ്ചാവുമായി വന്ന രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കള്‍ക്കിടയിലാണ് കഞ്ചാവിന്റെ ഉപയോഗം കൂടുതലായും കണ്ടുവരുന്നത്. പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരും കാസര്‍കോട് സ്വദേശികളാണ്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാര്‍ പോലീസ് രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് കാറില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. വിശദമായി വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്ത വരികയാണ്.
