പി.ഡി.പി-ബി.ജെ.പി സഖ്യം ഹിമാലയന്‍ മണ്ടത്തരമാണെന്ന് തെളിഞ്ഞു; ഗുലാം നബി ആസാദ്‌

ന്യൂഡല്‍ഹി: പി.ഡി.പിയുമായി ചേര്‍ന്ന് ജമ്മു കശ്മീരില്‍ സര്‍ക്കാറുണ്ടാക്കുന്നത് ബി.ജെ.പി കാണിക്കുന്ന ഹിമാലയന്‍ മണ്ടത്തരമാണെന്ന തന്റെ വാദം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രിയോട് പാര്‍ലിമന്റെില്‍ വെച്ചു തന്നെ ഇക്കാര്യം താന്‍ പറഞ്ഞിരുന്നതായും അദ്ദേഹം അറിയിച്ചു.

ബി.ജെ.പി ജമ്മു കശ്മീരിനെ തകര്‍ത്തു. അവര്‍ അഴിമതിയില്‍ മൂടി നില്‍ക്കുകയാണ്. ബി.ജെ.പി ഇപ്പോള്‍ ഒഴിവു കഴിവു പറയുകയാണെന്നും കശ്മീരിലെ ജനങ്ങളുടെ ദുരിതം അവസാനിക്കാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിഡിപിയുമായി സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *