പത്തനംതിട്ടയില്‍ മാരകമായ ടൈപ്പ് ത്രി ഡെങ്കി; അതീവ ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ടയില്‍ മാരകമായ ടൈപ്പ് ത്രീ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതേതുടര്‍ന്ന് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നാറാണമൂഴി പഞ്ചായത്തില്‍ 11 വയസുകാരനാണ് ടൈപ്പ് ത്രി ഡെങ്കില്‍ സ്ഥിരീകരിച്ചത്. തലച്ചോറിനെയാണ് ടൈപ്പ് ത്രി ഡെങ്കി ബാധിക്കുക എന്നതിനാല്‍ അസുഖം കണ്ടെത്താന്‍ വൈകിയാല്‍ മരണം വരെ സംഭവിച്ചേക്കാം.

ഈ സീസണില്‍ 300 ലധികം പേര്‍ക്കാണ് ഡെങ്കി ബാധിച്ചത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മലമ്ബനി പരത്തുന്ന അനോഫിലിസ് പെണ്‍ കൊതുകുകളുടെ സാനിധ്യവും ജില്ലയില്‍ കണ്ടെത്തിയതായി ആരൊഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമ്ബൂര്‍ണ മലേറിയ വിമുക്ത ജില്ലയായി പത്തനം തിട്ടയെ പ്രഖ്യാപിക്കുന്നതിനു മുന്നൊടിയായുള്ള പരിശോധനയിലാണ് അനോഫിലിസ് കൊതുകുകളുടെ സാനിധ്യം കണ്ടെത്തിയത്.

ഈ വര്‍ഷം 19 അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മലമ്ബനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ക്ക് ആര്‍ക്കും തന്നെ മലമ്ബനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കിയില്ലെങ്കില്‍ മലമ്ബനി പടര്‍ന്നു പിടിച്ചേക്കാം എന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *