രാജ്യസഭാ സീറ്റ് ; കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കുണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം : യു.ഡി.എഫ് യോഗത്തില്‍ വി.എം സുധീരന്‍ പങ്കെടുത്തില്ല. രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതിന്റെ പ്രതിഷേധത്തിലാണ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന കാര്യം യുഡിഎഫ് കണ്‍വീനറെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറാണെന്നും വി.എം.സുധീരന്‍ വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *