എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ ഡ്രൈവര്‍ ഗവാസ്‌കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ ഗവാസ്‌കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് കാണാനെത്തിയതെന്നും പൊലീസ് അന്വേഷണം തൃപ്തികരമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.

മര്‍ദനക്കേസില്‍ അന്വേഷണം കാര്യക്ഷമമായി തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ഗവാസ്‌കര്‍ അറിയിച്ചു. അറസ്റ്റ് നീളുന്നത് സമ്മര്‍ദം കൊണ്ടാവാം. കേസ് ഒത്ത് തീര്‍പ്പാക്കുന്നത് ഇപ്പോള്‍ പരിഗണനയില്ലെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *