ജി.എസ്​.ടി ഒരു മോശം വാക്കായി മാറി-പി. ചിദംബരം

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജി.എസ്​.ടി) നടപ്പിലാക്കിയതി​​െന്‍റ ഒന്നാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌​ മുന്‍ ധനമന്ത്രി പി.ചിദംബരം. ബിസിനസുകാര്‍ക്കും തൊഴിലാളികള്‍ക്കും കയറ്റുമതിക്കാര്‍ക്കും സാധാരണക്കാര്‍ക്കും ജി.എസ്​.ടി എന്നത്​ ഒരു മോശം വാക്കായി മാറിയെന്ന്​ ചിദംബരം പറഞ്ഞു.

സര്‍ക്കാര്‍ മോശം കാര്യങ്ങള്‍ വലിയ രീതിയിലും വലിയ കാര്യങ്ങളെ മോശം രീതിയിലുമാണ്​ ചെയ്യുന്നതെന്ന്​ നോട്ടു നിരോധന​ത്തേയുംജി.എസ്​.ടിയേയും സൂചിപ്പിച്ചുകൊണ്ട്​ അദ്ദേഹം പരിഹസിച്ചു. ജി.എസ്​.ടിയുടെ രൂപരേഖ, ഘടന, ഭൗതിക സാഹചര്യങ്ങള്‍, നിരക്ക്​ എന്നിവയിലും അത്​ നടപ്പിലാക്കിയതിലും പിഴവ്​ വരുത്തിയതിനാലാണ്​ ജനങ്ങള്‍ക്കിടയില്‍ അതൊരു മോശം പദമായി മാറിയ​െതന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്​.ടി ബില്ലുമായി ബന്ധപ്പെട്ട്​ മുഖ്യ സാമ്ബത്തിക ഉപദേഷ്​ടാവി​​െന്‍റ ഉപദേശം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതായും ചിദംബരം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *