വെ​ള്ള​പ്പൊ​ക്കം: രാ​ജ്നാ​ഥ് സിം​ഗ് കാ​ഷ്മീ​രി​ലെ​യും ആ​സാ​മി​ലെ​യും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി

ന്യൂ​ഡ​ല്‍​ഹി: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു ജ​മ്മു കാ​ഷ്മീ​രി​ലും ആ​സാ​മി​ലും ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം സം​ബ​ന്ധി​ച്ച സ്ഥി​തി​ഗ​തി​ക​ള്‍ കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് വി​ല​യി​രു​ത്തി. ആ​സാം മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​ന​വാ​ളി​നെ​യും കാ​ഷ്മീ​ര്‍ ഗ​വ​ര്‍​ണ​ര്‍ എ​ന്‍.​എ​ന്‍. വോ​റ​യെ​യും ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് മ​ന്ത്രി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ​ത്.

കാ​ഷ്മീ​രി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്നു മൂ​ന്ന് പേ​ര്‍ മ​രി​ച്ചി​രു​ന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്നു ഗ​വ​ര്‍​ണ​ര്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​യോ​ഗം വി​ളി​ച്ചി​രു​ന്നു. ആ​സാ​മി​ല്‍ 20 പേ​രാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്നു മ​രി​ച്ച​ത്. നി​ര​വ​ധി പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *