ദിലീപിനെ തിരിച്ചെടുത്തത് അതീവ രഹസ്യമായി ; അമ്മയ്‌ക്കെതിരെ തുറന്നടിച്ച്‌ രമ്യ നമ്ബീശന്‍

കൊച്ചി: താര സംഘടനയായ അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ നടി രമ്യ നമ്ബീശന്‍. നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് അതീവ രഹസ്യമായാണെന്ന് രമ്യ തുറന്നടിച്ചു.

നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ യോഗത്തില്‍ താനും പൃഥ്വിരാജ് സുകുമാരനും പങ്കെടുത്തുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് രമ്യ ഇന്നലെ അറിയിച്ചിരുന്നു. ആ യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്താന്‍ സാധിച്ചില്ല. യോഗം കഴിഞ്ഞതിന് ശേഷമുള്ള തീരുമാനങ്ങള്‍ അറിഞ്ഞില്ലെന്നും രമ്യ പറഞ്ഞിരുന്നു.

രമ്യയും പൃഥ്വിരാജും ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയതെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞിരുന്നു.

സംഘടനയെ പിളര്‍ത്തണം എന്നൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. രാജിവച്ചത് അതുകൊണ്ടല്ല. എന്നാല്‍ സംഘടനയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായപ്പോള്‍ ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുവായിരുന്നില്ലെന്നാണ് എ.എം.എം.എ സെക്രട്ടറി സിദ്ദിഖ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *