ലൈംഗിക പീഡനം: ഒാര്‍ത്തഡോക്സ് വൈദികര്‍ ഒളിവില്‍

കൊച്ചി: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അറസ്റ്റ് നടക്കാനിരിക്കെ ഒാ​ര്‍​ത്ത​ഡോ​ക്​​സ്​ വൈ​ദി​ക​ര്‍ ഒളിവില്‍. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജോബ് മാത്യു, ഫാ. ജെയ്സ് കെ.ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി.മാത്യു എന്നിവരാണ് ഒളിവില്‍ പോയത്. ഇവരില്‍ ഫാ. എബ്രഹാം വര്‍ഗീസും ഫാ.ജോബ് മാത്യുവും മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞദിവസം ഹൈകോടതിയെ സമീപിച്ചിരുന്നു.

അതേസമയം, മജിസ്ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലും യുവതി വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആവര്‍ത്തിച്ചു. നേരത്തെ പൊലീസിനും ഇതേ മൊഴിയാണ് യുവതി നല്‍കിയത്. യുവതിയും വൈദികരും താമസിച്ച ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തുമെന്നാണ് വിവരം.

അതിനിടെ, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ട് വൈദികരെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. മറ്റു രണ്ടുപേരെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം അറസ്റ്റ് ചെയ്യാനുമാണ് സാധ്യത.

യുവതിയുടെ പരാതിയില്‍ നാല് വൈദികര്‍ക്കെതിരെയും പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

ഇടവക വികാരിയായിരുന്ന എബ്രഹാം വര്‍ഗീസ് 16 വയസ്സ്​​ മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നതായി​ വീട്ടമ്മ പറയുന്നു. ഇക്കാര്യം വിവാഹശേഷം ഫാ. ജോബ് മാത്യുവിനോട് കുമ്ബസരിച്ചു. ഇൗ വിവരം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിനോട്​ വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നല്‍കി. ഇതോടെ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി ഫാ. ജോണ്‍സണ്‍ വി.മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്​ റിപ്പോര്‍ട്ടില്‍ പറയുന്നു.

മോ‌ര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. വീടുകളിലും ആഡംബര ഹോട്ടലുകളിലും ​െവച്ചായിരുന്നു പീഡനമെന്നും മൊഴിയിലുണ്ട്. മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോഴാണ് ഫാ. ജെയ്സ് കെ.ജോര്‍ജിന് മുന്നില്‍ കൗണ്‍സലിങ്ങിന് പോയത്. ഇതോടെ പീഡനവിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയിലെ ഹോട്ടലില്‍വെച്ച്‌ ഈ വൈദികനും പീഡിപ്പിച്ചു.

ഹോട്ടലി​​​​​​​​െന്‍റ ബില്‍ നല്‍കാന്‍ സുഹൃത്തി​​​​​​​​െന്‍റ വീട്ടില്‍നിന്ന്​ ഏഴരപവന്‍ സ്വര്‍ണം മോഷ്​ടിക്കേണ്ട ഗതികേട്​ വ​ന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്​. ഹോട്ടല്‍ ബില്‍ ഇ-മെയിലില്‍ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭ‍ര്‍ത്താവ് അറിഞ്ഞത്​. തുടര്‍ന്ന്​ ഭര്‍ത്താവ്​ തന്നെ വീട്ടിലേക്ക്​ മടക്കിയയച്ചതായും യുവതി വെളിപ്പെടുത്തി​. ൈക്രംബ്രാഞ്ച്​ വീട്ടമ്മയുടെ രഹസ്യമൊഴി ഒൗദ്യോഗികമായി രേഖപ്പെടുത്തും. െഎ.ജി ശ്രീജിത്തി​​​​​​​​െന്‍റ നേതൃത്വത്തില്‍ എസ്​.പി സാബുമാത്യുവി​​​​​​​​െന്‍റ നേതൃത്വത്തിലാണ്​ അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *