മോഷ്ടിച്ച കാറുമായി എത്തി ബൈക്ക് യാത്രാകാരെ ഇടിച്ചു തെറിപ്പിച്ച്‌ കടന്ന് കളത്ത യുവാവും യുവതിയും പിടിയില്‍

വയനാട്: മാനന്തവാടി കുഴിനിലത്ത് മോഷ്ടിച്ച കാറുമായി എത്തി ബൈക്ക് യാത്രാകാരെ ഇടിച്ചു തെറിപ്പിച്ച്‌ കടന്ന് കളത്ത യുവാവും യുവതിയും പോലീസ് പിടിയിലായി. ഇന്ന് രാവിലെ പത്ത് മണിയോടെ കുഴിനിലം ടൗണില്‍ വെച്ചാണ് ബൈക്ക് യാത്രികരായ രണ്ട് പേരെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച്‌ തെറിപ്പിച്ചത്.

ബൈക്കുകള്‍ ഇടിച്ച്‌ തെറിപ്പിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയെങ്കിലും കാറിലുണ്ടായിരുന്ന യുവാവും,യുവതിയും ഓടിരക്ഷപ്പെട്ടു. എന്നാല്‍ തലപ്പുഴ എസ്‌ഐ സി.ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും, നാട്ടുകാരും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തുകയും പരിസരത്തെ വീടിന് സമീപത്ത് നിന്നും ഇരുവരേയും തന്ത്രപൂര്‍വ്വം പിടികൂടുകയുമായിരുന്നു.

കളമശ്ശേരിയില്‍ നിന്നും മോഷ്ടിച്ച കാറാണിതെന്നും പ്രതികള്‍ മറ്റ് മോഷണക്കേസിലുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

പരുക്കേറ്റ ബൈക്ക് യാത്രികരായ കുഴിനിലം സ്വദേശികളായ അഭിജിത്ത് (29), സാജു(45) എന്നിവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *