യുവതിയെ ബലാത്സംഗം ചെയ്തത് മൂന്നു വൈദികര്‍ മാത്രമെന്ന് പൊലീസ്

യുവതിയെ ബലാത്സംഗം ചെയ്തത് സഭയിലെ മുന്ന് വൈദികര്‍ മാത്രമാണെന്ന് പൊലീസ്. ഒരാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുമ്ബമണ്‍ ഭദ്രാസനത്തിലെ വൈദികനായ ജോണ്‍സണ്‍ വി മാത്യുവിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുള്ളതിനാല്‍ കോടതിയുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ പൊലീസ് അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് കടക്കു.

നേരത്തെ അഞ്ച് വൈദികര്‍ക്കെതിരെ യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് വൈദികര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *