കൊച്ചി > വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യയും അമ്മയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.
കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും, കേസില്‍ സാക്ഷികളായിട്ടുള്ളവര്‍ എല്ലാം തന്നെ ശ്രീജിത്തിന്റെ ബന്ധുക്കളാണെന്നും അതിനാല്‍ തന്നെ സാക്ഷികളെ സ്വാധീനിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ അന്വേഷണം തുടരട്ടെയെന്നും കോടതി ഉത്തരവിട്ടു.
