മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി വേണ്ടെന്ന് ഹൈക്കോടതി. കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി കോളേജിനാണ് ഇത് സംബന്ധിച്ച്‌ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രവേശനം നിഷേധിച്ചെന്ന വിദ്യാര്‍ത്ഥിയുടെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് ഇറക്കിയത്. ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പിന്നീട് പരിഗണിക്കുന്നതാണ്. മാനേജ്‌മെന്റ് ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോളേജിന് മുന്നില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 25 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. ഒരു വര്‍ഷത്തെ ഫീസ് മുഴുവനും അടയ്ക്കാമെന്ന് പറഞ്ഞിട്ടും മാനേജ്‌മെന്റ് അതിന് സമ്മതിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *