സാമൂഹ്യ മാധ്യമങ്ങളില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് പേജിന്‍റെ അഡ്മിനെതിരെ നടപടി കടുപ്പിക്കാന്‍ എക്സൈസ് വകുപ്പ്.ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍, ഭാര്യ വിനിത എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സിറ്റി പോലീസ് കമ്മീഷണറോട് രേഖാമൂലം ആവശ്യപ്പെടാനാണ് എക്സൈസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം അജിത്കുമാറിന്‍റെ നേമത്തെ വസതിയില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ മദ്യവും ഭക്ഷണവും വില്‍ക്കാന്‍ ഉപയോഗിച്ച കൂപ്പണുകളും പ്രിന്‍ററുകളും പിടിച്ചെടുത്തിരുന്നു. ഇവര്‍ മദ്യപാന പാര്‍ട്ടികള്‍ നടത്തിയിരുന്നതായാണ് എക്സൈസ് സംശയിക്കുന്നത്.
