ചപ്പാത്തി കരിഞ്ഞതിന് യുവതിയെ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലി

ലക്‌നൗ: പാകം ചെയ്‌തു കൊണ്ടിരുന്ന ചപ്പാത്തി കരിഞ്ഞു പോയതിന് യുവതിയെ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. 24കാരിയായ യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

2017ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. മുത്തലാഖ് ചൊല്ലുന്നതിന് മൂന്ന് ദിവസം മുമ്ബ് വരെ സിഗരറ്റ് ഉപയോഗിച്ച്‌ ഭര്‍ത്താവ് തന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചിട്ടുണ്ടെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

മുത്തലാഖിലൂടെ ഒറ്റയടിക്ക് ഭാര്യയെ മൊഴിചൊല്ലാനുള്ള മുസ്ലീം പുരുഷന്റെ അവകാശം ഭരണഘടനാ വിരുദ്ധമാണെന്ന് അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *