മലപ്പുറം: കോഴിക്കോട് തൃശൂര്‍ ദേശീയപാതയില്‍ കോട്ടക്കലിന് അടുത്ത എടരിക്കോട് പാലച്ചിറമാടില്‍ സ്വകാര്യ ബസ് മറിഞ്ഞ് യാത്രക്കാരി മരിച്ചു. വളാഞ്ചേരി സ്വദേശി പ്രഭാവതിയമ്മ (57) യാണ് മരിച്ചത്. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് നാല് മണിയോടെ കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന വിനായക ബസാണ് അപകത്തില്‍പ്പെട്ടത്.
അമിത വേഗതയാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസ് റോഡില്‍ നിന്ന് നീക്കാന്‍ സാധിച്ചിട്ടില്ല. പ്രഭാവതിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
