39ആമത് കേരള സംസ്ഥാന സ്ബ്ജൂനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ മലപ്പുറം ഫൈനലില്‍. ഇന്ന് സെമിയില്‍ കണ്ണൂരിനെ തകര്‍ത്താണ് മലപ്പുറം ഫൈനലില്‍ എത്തിയത്. എതിരില്ലാത്ത ഒമ്ബതു ഗോളുകള്‍ക്കാണ് മലപ്പുറം ഇന്ന് വിജയിച്ചത്. മലപ്പുറത്തിനായി രണ്ട് താരങ്ങളാണ് ഇന്ന് 4 ഗോള്‍ വീതം നേടിയത്. കിരണ്‍, അനസ് എന്നീ താരങ്ങളാണ് നാലു ഗോള്‍വീതം കണ്ണൂരിന്റെ വല നിറച്ചത്. ജിഷ്ണുവും മലപ്പുറത്തിനായി ഒരു ഗോള്‍ നേടി.
എറണാകുളത്തിനെ ആണ് മലപ്പുറം ഫൈനലില്‍ നേരിടുക. ഇന്നലെ പാലക്കാടിനെ തോല്‍പ്പിച്ചാണ് എറണാകുളം ഫൈനലിന് യോഗ്യത നേടിയത്. നാളെ ഫൈനല്‍ നടക്കും. മലപ്പുറമാണ് കഴിഞ്ഞ വര്‍ഷം സബ് ജൂനിയര്‍ കിരീടം നേടിയത്.
