മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയില്‍ ഒരു മരണം കൂടി. സ്‌കൂള്‍ അവധിയായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അദ്‌നാന്‍ എന്ന 14 വയസ്സുകാരനാണ് മരിച്ചത്. ചങ്ങരംകുളം വളയംകുളം കാഞ്ഞിയൂര്‍ കിഴിഞ്ഞാലില്‍ അബ്ദുറഹീമിന്റെ മകനാണ്. മൂക്കുതല പിസിഎന്‍ജിഎച്ച്‌എസ്‌എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അദ്‌നാന്‍. ശക്തമായ മഴ ആരംഭിച്ച മെയ് മാസം അവസാനം മുതല്‍ ഒന്‍പത് പേരാണ് മലപ്പുറത്ത് മാത്രം മുങ്ങി മരിച്ചത്. രണ്ട് കുട്ടികളെ കാണാനില്ല.ഇതോടെ സംസ്ഥാനത്ത് മഴകെടുതികളിലെ മരണം അഞ്ചായി.
