ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച്‌ ബംഗലുരു എസ്പി യ്‌ക്കെതിരേ 40 കാരന്‍ ; ഇവരുടെ കിടപ്പറ രംഗമുള്ള വീഡിയോയും പുറത്തുവിട്ടു

ബംഗലുരു: വിവാഹിതയായ യുവതിയുമായുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ ലൈംഗിക വീഡിയോ കര്‍ണാടകയില്‍ സൃഷ്ടിക്കുന്നത് വന്‍ വിവാദം. ഭാര്യയെ ഭീഷണിപ്പെടുത്തി അവിഹിതബന്ധം തുടരുന്നെന്ന് ബംഗലുരു ദവനഗരയിലുള്ള ഒരു 40 കാരനാണ് ആരോപണം ഉന്നയിച്ച്‌ രംഗത്ത് വന്നിരിക്കുന്നത്. ബംഗലുരു റൂറല്‍ എസ്പി ഭീമശങ്കര്‍ എസ് ഗുലെദിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇരുവരും തമ്മിലുള്ള കിടപ്പറയുടെ വീഡിയോ ഭര്‍ത്താവ് പുറത്ത് വിടുകയും ചെയ്തതോടെ സംഭവം വന്‍ വിവാദത്തിലേക്കാണ് നീളുന്നത്. ഭാര്യയെ ഐപിഎസ് ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദപ്പെടുത്തി അവിഹിത ബന്ധത്തിലേക്ക് നയിക്കുകയായിരുന്നെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. താനും ഭാര്യയും ഇപ്പോള്‍ ഐപിഎസ് ഉദ്യോഗസ്ഥനില്‍ നിന്നും വധഭീഷണി നേരിടുയാണെന്നും ഇയാള്‍ പറയുന്നു. ജൂലൈ 5 ന് ഐപിഎസ് ഉദ്യോഗസ്ഥനെതിരേ കോറാമംഗള പോലീസില്‍ ഇയാള്‍ പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥനെതിരേ കേസെടുക്കാന്‍ നിയമോപദേശം തേടിയിരിക്കുകയാണ് പോലീസ്.

2016 നും 2018 നും ഇടയില്‍ ദേവനാഗെരെ ജില്ലയില്‍ എസ്പി ആയിരിക്കുന്ന സമയത്ത് 2016 മുതലാണ് ഗുലെഡ് അവിഹിത ബന്ധം തുടങ്ങിയത്. ദേവനാഗെരെയില്‍ ഭാര്യയുടെ പേരില്‍ ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ മുതല്‍ ഭാര്യയുമായി ഗുലെഡ് ബന്ധം സ്ഥാപിച്ചു. തന്റെ ഇരട്ടക്കുട്ടികളുടെ ജന്മദിനത്തിന് ഫോട്ടോയെടുക്കാന്‍ വരണമെന്ന് ആവശ്യപ്പെട്ട ഐപിഎസുകാരനായിരുന്നു സ്റ്റുഡിയോയുടെ ആദ്യ ഇടപാടുകാരന്‍. അതിന് പിന്നാലെ ഇയാള്‍ പതിയെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങി. ഇരയുടെ ഭയം മുതലാക്കി പിന്നീട് പല തവണ ദുരുപയോഗം ചെയ്യുകയുമുണ്ടായി. പലപ്പോഴും ഇരയുടെ സമ്മതം പോലും നോക്കാതെ ബംഗലുരുവിന് സമീപത്തെ ഒരു റിസോര്‍ട്ടിലും കോറോമംഗലയിലെ അദ്ദേഹത്തിന്റെ റിസോര്‍ട്ടിലും വെച്ചായിരുന്നു ലൈംഗിക ചൂഷണം നടത്തിയിരുന്നത്.

ഭാര്യയെ ഇപ്പോള്‍ കാണ്മാനില്ലെന്നും പരാതിയില്‍ പറയുന്നു. അതേസമയം ഭാര്യ മറ്റൊരു വാദവുമായി രംഗത്ത് വന്നിട്ടുണ്ട്. താനുമായി ഭര്‍ത്താവ് നിരന്തരം കലഹത്തില്‍ ആണെന്നും തന്നെയും ഗുലെഡിനെയും അപമാനിക്കാന്‍ അദ്ദേഹം കരുതിക്കൂട്ടി തന്നെയും ഗുലെഡിനെയും ചേര്‍ത്ത വ്യാജ വീഡിയോകള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നും യുവതി പറയുന്നു. അതേസമയം താനൊന്നും ചെയ്തിട്ടില്ലെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നുമാണ് ഐപിഎസുകാരന്‍ പറയുന്നത്. ആരോപണത്തിലെ സത്യം കണ്ടെത്താന്‍ അധികൃതര്‍ വേണ്ട നടപടിയെടുക്കട്ടെയെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയും.

Leave a Reply

Your email address will not be published. Required fields are marked *