മ​ര്‍​ദ​ന​മേ​റ്റ് ഇതര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം: ഒ​രാ​ള്‍ കൂടി പിടിയില്‍

അ​ഞ്ച​ല്‍: കൊ​ല്ലം അ​ഞ്ച​ലി​നു സ​മീ​പം പ​ന​യ​ഞ്ചേ​രി​യി​ല്‍ മ​ര്‍​ദ​ന​മേ​റ്റ് അ​ന്യ​സം​സ്ഥാ​ന ത്തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി‍​യി​ലാ​യി. കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യ അ​ഞ്ച​ല്‍ സ്വ​ദേ​ശി ആ​സി​ഫാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി മാ​ണി​ക് റോ​യി (32) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 25ന് ​വൈ​കു​ന്നേ​ര​മാ​ണ് മാ​ണി​ക് റോ​യി​ക്ക് മ​ര്‍​ദ​ന​മേ​ല്‍​ക്കു​ന്ന​ത്. കോ​ഴി​യെ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം.

കേ​സി​ല്‍ പ​ന​യ​ഞ്ചേ​രി സ്വ​ദേ​ശി ശ​ശി​ധ​ര​ക്കു​റു​പ്പി​നെ (48) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *