എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റ സംഭവം: എസ് ഡി പിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്ബ്ര അരിക്കുളത്ത് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാരാട് സ്വദേശി മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തില്‍ ആറ് പേരുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എസ്.എഫ്.ഐ കാരയാട് ലോക്കല്‍ സെക്രട്ടറി എസ്.എസ്.വിഷ്ണുവിനാണ് തിങ്കളാഴ്ച്ച രാത്രി വെട്ടേറ്റത്.

വിഷ്ണു പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്നെ ആക്രമിച്ചത് എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്നും മുളകുപൊടി വിതറിയ ശേഷമാണ് വെട്ടിയതെന്നും വിഷ്ണു പറയുന്നു. എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ വിഷ്ണു നേരത്തെ പരാതി നല്‍കിയിരുന്നു.

ഇതിലുള്ള പ്രതികാരമായാണ് വിഷ്ണുവിനെ ആക്രമിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്. പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച വിഷ്ണുവിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *