പാണാമ്ബ്ര വളവില്‍ മീന്‍ ലോറി മറിഞ്ഞു

മലപ്പുറം:  തേഞ്ഞിപ്പലം കാലിക്കറ്റ് സര്‍വ്വകലാശാലക്കടുത്ത് ദേശീയ പാതയിലെ പാണമ്ബ്ര വളവില്‍ മീനുമായി വന്ന ലോറി മറിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് നടുറോഡില്‍ വിലങ്ങനെ മറിഞ്ഞത്. ഡ്രൈവര്‍ക്ക് പരിക്കേറ്റു.

തമിഴ്‌നാട്ടില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്നു ലോറി. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ക്രെയിന്‍ ഉപയോഗിച്ച്‌ ലോറി റോഡില്‍ നിന്നും മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തേഞ്ഞിപ്പലം എ എസ് ഐ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *