പെരിന്തല്‍മണ്ണ സ്‌നേഹ തീരത്ത് വില്ലേജ് കാംപ്

മലപ്പുറം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഇന്‍കെല്‍ കാംപസിലെ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്‍േണ്‍ണ്ടഷനും (എന്‍.റ്റി.റ്റി.എഫ്) സംയുക്തമായി പെരിന്തല്‍മണ്ണ സായ്‌സ്‌നേഹതീരം ഹോസ്റ്റലില്‍ നടത്തുന്ന ത്രിദിന വില്ലേജ് കാംപിന് തുടക്കമായി. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ കെ. ലത കാംപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ അധ്യക്ഷയായി. വിദ്യാര്‍ഥികളുടെ സേവനങ്ങള്‍ സാമൂഹിക മാറ്റത്തിന് ഉപയോഗപ്രദമാകും വിധം വിനിയോഗിക്കുകയാണ് വില്ലേജ് കാംപിന്റെ ലക്ഷ്യം. എന്‍.റ്റി.റ്റി.എഫ.് പ്രിന്‍സിപ്പല്‍ ഗോറി, സാമൂഹിക പ്രവര്‍ത്തകരായ കെ.കെ. രവി, സായ്‌സ്‌നേഹ തീരം സെക്രട്ടറി കെ.എസ്. ബോസ്, അംഗങ്ങളായ കെ. രാമകൃഷ്ണന്‍,കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

താഴെക്കോട് ഗ്രാമ പഞ്ചായത്തിലെ അഞ്ച് ആദിവാസി കോളനികളില്‍ നിന്നുള്ള 52 വിദ്യാര്‍ഥികളാണ് സായ്‌സ്‌നേഹ തീരം ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നത്. ഒന്ന് മുതല്‍ 10-ാം ക്ലാസ് വരെയുള്ള കുട്ടികളും എന്‍.ടി.ടി.എഫ് ലെ ഇലക്‌ട്രോണിക്‌സ് ഡിപ്ലൊമ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുമാണ് കാംപില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആദിവാസി മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവരും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി കായിക പരിശീലനം നടത്തി. പ്രശസ്തരായ വ്യക്തികളെ കുറിച്ച് ഇന്‍ഫര്‍മേഷന്‍ – പബ്‌ളിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ 25 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററികള്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ‘മലപ്പുറം പെരുമ’ ഡോക്യുമെന്ററി എന്നിവയും പ്രദര്‍ശിപ്പിച്ചു.

20ന് യോഗ പരിശീലനം, പൂന്തോട്ട നിര്‍മാണം, ഹോസ്റ്റല്‍ പരിസരം ശുചീകരണങ്ങള്‍, പത്രവാര്‍ത്തകളുടെ വിശകലനം എന്നിവയും നടക്കും. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് പങ്കെടുക്കും. 21 ന് പാണമ്പി, ഇടിഞ്ഞാടി കോളനി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. 2014ല്‍ കൊണ്ടേണ്‍ാട്ടിയിലും 2015ല്‍ താനൂര്‍ തീരദേശ മേഖലയിലും വില്ലേജ് കാംപുകള്‍ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *