മലപ്പുറം: നമ്മുടെ സര്‍ക്കാര്‍ നമ്മോടൊപ്പം എന്ന സന്ദേശവുമായി ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ആവിഷ്‌കരിച്ച മൊബൈല്‍ മള്‍ട്ടി മീഡിയാ പ്രചാരണ വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി. രാവിലെ 11 ന് സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാജിക്‌ഷോ, കളരി പയറ്റ്, നാടകം, മള്‍ട്ടി മീഡിയാ തുടങ്ങിയവ സമന്വയിപ്പിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. മെട്രോ റെയില്‍, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, ഒരു രൂപയ്ക്ക് അരി, സ്റ്റാര്‍ട്ട് അപ്പ്കള്‍, കോക്ലിയര്‍ ഇംപ്ലാന്റ്, കാരുണ്യ, സുകൃതം തുടങ്ങിയ പദ്ധതികളും മദ്യനയവുമാണ് 15 കലാകാരന്‍മാര്‍ ചേര്‍ന്ന് കാണികള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഉത്തര മേഖലയിലെ പ്രചാരണ പര്യടനമാണ് മലപ്പുറത്ത് നിന്ന് തുടങ്ങിയത്. തുടര്‍ന്ന് വള്ളുവമ്പ്രം ജങ്ഷന്‍, മഞ്ചേരി ബസ്സ്റ്റാന്‍ഡ് പരിസരം, വണ്‍ണ്‍ണ്ടൂര്‍ എന്നിവിടങ്ങളിലും സംഘം പരിപാടി അവതരിപ്പിച്ചു.
വിതുര സുഹൃത് നാടക കളരിയുടെ നേതൃത്വത്തില്‍ 15 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്നു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ആര്‍. സുധാകരനാണ് സംവിധാനം ചെയ്തിരിക്കുന്നത്. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി ജില്ലയുടെ 16 കേന്ദ്രങ്ങളിലാണ് അവതരിപ്പിക്കുക.
