അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: മറ്റു പിന്നാക്ക വിഭാഗത്തിലുള്‍പ്പെടുത്തി ( ഒ ബി സി ) സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭം ജനജീവിതത്തെ ബാധിച്ചു. അക്രമം കനത്തതോടെ ഹരിയാന വഴിയുളള നൂറോളം ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഗുഡ്ഗാവില്‍ പ്രധാന ഹൈവേകളും മറ്റു നിരത്തുകളും സമരക്കാര്‍ ഉപരോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ സ്ഥലത്തെത്തുന്നത് തടയുന്നതാനായാണ് പ്രക്ഷോപകര്‍ നിരത്തുകള്‍ ഉപരോധിക്കുന്നത്. ഇതേ തുടര്‍ന്ന് വ്യോമമാര്‍ഗമാണ് സൈന്യത്തെ ഇവിടെയെത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കി. റോത്തക്ക് , ഭാവാനി പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാനാണ് ഉത്തരവ്. അക്രമണം അവസാനിപ്പിക്കണമെന്നും സംവരണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ഡ്രാഫ്റ്റ് ബില്‍ സംസ്ഥാനസര്‍ക്കാര്‍ ഉടന്‍ തയ്യാറാക്കുമെന്നുംഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖാട്ടര്‍ അറിയിച്ചു. എന്നാല്‍ സംവരണം ഏര്‍പ്പെടുത്തുന്നത് വരെ സമരം തുടരുമെന്നാണ് സമരക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ നാല്് പേര്‍ മരണപ്പെടുകയും 19 പേര്‍ക്ക് ഗുരുതരപരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമരം കൂടുതല്‍ ഭാഗത്തേക്ക് വ്യാപിക്കുന്നത് തടയാനാണ് അക്രമികളെ കണ്ടാല്‍ ഉടന്‍ വെക്കാന്‍ ഉത്തരവ് നല്‍കിയിട്ടുളളത്.

Leave a Reply

Your email address will not be published. Required fields are marked *