കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമാകണം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ചുമതലയെന്ന് എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ആ ചുമതല നിറവേറ്റാന്‍ പ്രവര്‍ത്തകര്‍ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

പരിചയസന്പത്തും ഊര്‍ജ്ജ്വസ്വലരും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വാര്‍ത്തമാന കാലത്തിനും ഭാവിയിലേക്കുമുള്ള പാലമാകേണ്ടത് കോണ്‍ഗ്രസാണ്. അതിനാല്‍ തന്നെ രാജ്യത്തിന്റെ ഉന്നമനത്തിന് ഒറ്റക്കെട്ടായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണം. രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട നിരവധി ആള്‍ക്കാരുണ്ട്. അവരുടെ ഉന്നമനത്തിനും ഉയര്‍ത്തെഴുന്നേല്‍പിനുമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണം – രാഹുല്‍ പറഞ്ഞു.

ബി.ജെപിയെ ശക്തമായി വിമര്‍ശിക്കാനും രാഹുല്‍ തയ്യാറായി. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ജനങ്ങളെ തമ്മിലടിപ്പിച്ച്‌ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കത്തെ ചെറുക്കണം. അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് തടയണമെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *