ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് പൗരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരനെ സുരക്ഷ സേന വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു പാക് പൗരനു മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ലെന്നും ബിഎസ്‌എഫ് നടത്തിയ വെടിവയ്പില്‍ പാക് പൗരന്‍ കൊല്ലപ്പെടുകയുമായിരുന്നുവെന്നും സൈന്യം പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *