കേരളം ഒന്നാമതെത്തിയതെങ്ങിനെ?

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും മാധ്യമവിചാരണക്കുമിടയില്‍ കേരളം ഇന്ത്യയിലെ മികച്ച സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു.ബാംഗ്ലൂര്‍ ആസ്ഥാനമായ പബ്ലിക് അഫയേഴ്്‌സ് സെന്റര്‍ നടത്തിയ പഠനത്തിലാണ് കേരളം മികച്ച സംസ്ഥാനമായത്. വിവിധ ഘടകങ്ങളില്‍ നടത്തിയ സര്‍വ്വെയാണ് കേരളത്തെ ഒന്നാമതെത്തിച്ചത്.

ജനങ്ങള്‍ക്ക് അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍,മനുഷ്യവികസനത്തിനാവശ്യമായ സര്‍ക്കാര്‍ പിന്തുണ,സാമൂഹ്യ സുരക്ഷ,സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ,ക്രമസമാധാനം എന്നിവയാണ് പ്രധാനമായും പഠനവിഷയമാക്കിയത്. ഈ മേഖലകളിലെല്ലാം കേരളം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്ന് കണ്ടെത്തി.

ഇരുപതിലേറെ മേഖലകളിലായി നൂറ് അടിസ്ഥാന യോഗ്യത ചൂണ്ടിക്കാട്ടിയാണ് സര്‍വ്വെ നടന്നത്.സര്‍വ്വെ പ്രകാരം ഭരണ മികവ് പുലര്‍ത്തുന്ന സംസ്ഥാനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളാണ്. തമിഴ്്‌നാട്,തെലങ്കാന,കര്‍ണാടക,ഗുജറാത്ത് എന്നിവയാണ് കേരളത്തിന് പുറകിലുള്ളത്.മധ്യപ്രദേശ്.ഝാര്‍ഖണ്ഡ്,ബീഹാര്‍ എന്നിവയാണ് എല്ലാ മേഖലകളിലും ഏറ്റവും പിന്നില്‍. കു്ട്ടികളുടെ സുരക്ഷയില്‍ കേരളമാണ് മുന്നില്‍. ഹിമാചല്‍ പ്രദേശ്, മിസോറം സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *